നിസ്സിം ഇസേകില്‍: പറുദീസയുടെ കാവല്‍ക്കാരാ!
കരിന്തേളിന്റെ സൂചിമുനയില്‍
(അ)വിശ്വാസത്തിന്റെ ഇലച്ചാറില്‍
ജന്മാജന്മങ്ങളുടെ കണക്കെഴുതിയ
കാല്പനികന്‍ നീ...
വാക്കുകളെ പ്രണയപൂര്‍വ്വം
വേട്ടയാടി,
വരകളെ വാക്കിലലിയിച്ച
മായാജാലം.
അപൂര്‍വങ്ങളില്‍ അപൂര്‍വത്തെത്തേടി-
ഇഴഞ്ഞു നീങ്ങുന്ന
കവിയും കാമുകനും നീ തന്നെ.
ക്ഷമയെ, കാത്തിരിപ്പിന്റെ കടും നിറങ്ങളെ
കാര്‍ക്കശ്യത്തിന്റെ ഊതനിറത്തില്‍
ചാലിച്ചപ്പോഴും;
ശാബത്തിന്റെ പാനപാത്രങ്ങളില്‍
നിറഞ്ഞുകവിഞ്ഞ വീഞ്ഞായി
നിന്റെ പ്രണയം.
കത്തുന്ന നഗരവീഥിയില്‍
അടഞ്ഞുകിടന്ന വാതിലിനുമപ്പുറം,
ഭാഷയറിയാത്ത മന്ത്രങ്ങളില്‍
പകച്ചു വിളറിയ 'ആ മുഖം'
കരിന്തേളിന്റെ സൂചിമുനയില്‍
(അ)വിശ്വാസത്തിന്റെ ഇലച്ചാറില്‍
ജന്മാജന്മങ്ങളുടെ കണക്കെഴുതിയ
കാല്പനികന്‍ നീ...
വാക്കുകളെ പ്രണയപൂര്‍വ്വം
വേട്ടയാടി,
വരകളെ വാക്കിലലിയിച്ച
മായാജാലം.
അപൂര്‍വങ്ങളില്‍ അപൂര്‍വത്തെത്തേടി-
ഇഴഞ്ഞു നീങ്ങുന്ന
കവിയും കാമുകനും നീ തന്നെ.
ക്ഷമയെ, കാത്തിരിപ്പിന്റെ കടും നിറങ്ങളെ
കാര്‍ക്കശ്യത്തിന്റെ ഊതനിറത്തില്‍
ചാലിച്ചപ്പോഴും;
ശാബത്തിന്റെ പാനപാത്രങ്ങളില്‍
നിറഞ്ഞുകവിഞ്ഞ വീഞ്ഞായി
നിന്റെ പ്രണയം.
കത്തുന്ന നഗരവീഥിയില്‍
അടഞ്ഞുകിടന്ന വാതിലിനുമപ്പുറം,
ഭാഷയറിയാത്ത മന്ത്രങ്ങളില്‍
പകച്ചു വിളറിയ 'ആ മുഖം'
എനിക്കിന്നും കാണാം.
No comments:
Post a Comment